മലപ്പുറം: മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് ഒന്നാം സമ്മാനം മലപ്പുറം പരപ്പനങ്ങാടിയില്‍. ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത് കുടുംബശ്രീ പ്രവർത്തകരാണ്. പരപ്പനങ്ങാടിയിലെ 11 കുടുംബശ്രീ പ്രവർത്തകരാണ് 10 കോടി നേടിയ ഭാഗ്യശാലികൾ.
mb 2000261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. പാലക്കാട്ടെ ന്യൂ സ്റ്റാർ ഏജൻസി വിറ്റ ടിക്കറ്റിനാണ് ബമ്പർ അടിച്ചത്.കഴിഞ്ഞ വർഷത്തെക്കാൾ 2,54,160 ടിക്കറ്റുകളാണ് ഇക്കുറി അധികം വിറ്റത്. ഏജന്റുമാരുടെ കമ്മിഷൻ ഉൾപ്പെടെ 67.50 കോടി രൂപയാണ് ലോട്ടറിയിനത്തിൽ സർക്കാരിന് ലഭിച്ചത്.

