തൃശ്ശൂർ: ഒരിടവേളയ്ക്ക് ശേഷം ഡി വൈ എഫ് ഐയിൽ വീണ്ടും ലൈംഗീക പീഢന പരാതി. ഡി വൈ എഫ് ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി വൈശാഖനെതിരെയാണ് ഇപ്പോൾ വനിതാ നേതാവ് പാർട്ടിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി നടപടി ആരംഭിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. സംഘടനാ ചുമതലയില്‍ നിന്ന് നിര്‍ബന്ധിത അവധി എടുക്കണമെന്നാണ് സിപിഎം വൈശാഖനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ആഗസ്റ്റ് 15 ന് ഡിവൈഎഫ്‌ഐ നടത്തുന്ന സമ്മേളനത്തിന് മുന്നോടിയായുള്ള ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വൈശാഖനെ മാറ്റിയിട്ടുണ്ട്. പകരം സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശരത്പ്രസാദിനെ ക്യാപ്റ്റന്‍ ആയി നിയോഗിച്ചു. 29 നാണ് ജാഥ തുടങ്ങുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. സെക്രട്ടേറിയറ്റ് നിര്‍ദേശം പിന്നീട് ജില്ലാ കമ്മിറ്റിയും അംഗീകരിച്ചു.
ചാനൽ ചർച്ചകളിൽ ഈയിടെ വൈശാഖൻ സജീവമായിരുന്നു. ഗുസ്‌തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ വൈശാഖന്റെ സ്ത്രീപക്ഷ നിലപാടുകൾ ശ്രദ്ധേയമാകുമ്പോഴാണ് പാർട്ടിക്ക് പീഢന പരാതി ലഭിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. സെക്രട്ടേറിയറ്റ് നിര്‍ദേശം പിന്നീട് ജില്ലാ കമ്മിറ്റിയും അംഗീകരിച്ചു.
പാർട്ടിയിലും സംഘടനയിലും വളർന്നുവരുന്ന വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന് വൈശാഖനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. വൈശാഖാനെതിരെയുള്ള ഗൂഡാലോചനയ്ക്ക് പിന്നിൽ ഒരു എം എൽ എ ആണെന്നും അവർ വിശ്വസിക്കുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ പ്രസിദ്ധീകരണമായ യുവധാരയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമാണ്. പരാതിയില്‍ കൂടുതല്‍ അന്വേഷണവും നടപടിയുമുണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. അതേസമയം ചികിത്സയുടെ ഭാഗമായിട്ടാണ് അവധിയെന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

