Tuesday, December 30, 2025

കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപുകളിലെത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്

ദില്ലി: കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപുകളിലെത്തി. കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ജൂണ്‍ ആറിനേ കാലവര്‍ഷം കേരളത്തിലെത്തുകയുള്ളു. വേനല്‍മഴയില്‍ രാജ്യത്താകമാനം 22 ശതമാനത്തിന്റെ കുറവാണുണ്ടായത്. മാര്‍ച്ച്‌ ഒന്നുമുതല്‍ മേയ് 15 വരെ 75.9 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. സാധാരണ 96.8 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കാറുള്ളത്. വേനല്‍ മഴയിലുണ്ടായ കുറവ് കാര്‍ഷികമേഖലയ്ക്ക്‌ തിരിച്ചടിയാകും.

Related Articles

Latest Articles