Monday, May 20, 2024
spot_img

62 വർഷങ്ങൾക്ക് ശേഷം ദില്ലിയിലും മുംബൈയിലും മൺസൂൺ ഒരേ സമയം; 2 നഗരങ്ങളിലും കനത്തമഴ, അപൂർവ്വ പ്രതിഭാസമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദില്ലി: 62 വർഷത്തിനിടെ ഒരേസമയം ദില്ലിയിലും മുംബൈയിലും മൺസൂൺ പെയ്തിറങ്ങി. രണ്ട് നഗരങ്ങളിലും കനത്ത മഴയാണ് പെയ്തത്. ഇതാദ്യമായാണ് ദേശീയ തലസ്ഥാനത്തും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തും ഒരേ സമയം മഴ പെയ്യുന്നത്. ഇത്തരമൊരു അപൂർവ പ്രതിഭാസം അവസാനമായി സംഭവിച്ചത് 1961 ജൂൺ 21 നാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

മൺസൂൺ സാധാരണയായി ജൂൺ 27 നാണ് ദില്ലിയിൽ എത്തുന്നത്. എന്നാൽ ഈ വർഷം അത് നിശ്ചയിച്ചതിലും രണ്ട് ദിവസം മുൻപ് എത്തി. മുംബൈയിലേക്കുള്ള മൺസൂൺ എത്തുന്നത് ജൂൺ 11 നായിരുന്നു. എന്നാൽ രണ്ടാഴ്ച വൈകിയെത്തിയ മൺസൂൺ നഗരത്തിലേക്ക് പ്രവേശിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  അറിയിച്ചു.

Related Articles

Latest Articles