Monday, June 17, 2024
spot_img

പാർലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ ; പഴയ കെട്ടിടത്തിൽ ആരംഭിക്കുന്ന സമ്മേളനം അവസാനിക്കുക പുതിയ കെട്ടിടത്തിൽ

ദില്ലി : പാർലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ നടത്തപ്പെടുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. പഴയ പാർലമെന്റ് കെട്ടിടത്തിലാണ് ആരംഭിക്കുന്ന സമ്മേളനം പകുതിയാകുമ്പോൾ പുതിയ കെട്ടിടത്തിലേക്കു മാറ്റും.

ഇക്കഴിഞ്ഞ മേയ് 28നാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. 23 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 17 സിറ്റിങ്ങുണ്ടാകും ഉണ്ടാകുക. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ അത് മുന്‍നിർത്തിയുള്ള നിയമനിർമാണങ്ങളും മറ്റും നടത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുമെന്ന റിപ്പോർട്ടുകൾ വന്നതിനാൽ സമ്മേളനം കലുഷിതമാകുക. ഏക സിവിൽ കോഡ് വിഷയം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് പാർലമെന്റ് സമ്മേളനവും വരുന്നത്.

Related Articles

Latest Articles