ന്യൂജഴ്സി : വ്യക്തമായ ആകാശക്കാഴ്ച ലഭിക്കുന്നതിനായി അയൽവാസിയുടെ പറമ്പിലെ മരം മുറിച്ച വ്യക്തിക്ക് അമേരിക്കയിൽ 15 ലക്ഷം ഡോളർ പിഴ ശിക്ഷ വിധിച്ച് കോടതി. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ 12 കോടിയോളം വരും ഈ പിഴ തുക. സംഭവത്തിൽ ഗ്രാൻഡ് ഹെബറെന്നയാൾ അയൽവാസിയുടെ തോട്ടത്തിലെ 32 മരങ്ങൾക്കാണ് കോടാലി വച്ചത്.
മുറിച്ച മാറ്റിയ ഓരോ മരത്തിനും 1000 ഡോളർ വീതവും കൂടാതെ മറ്റു പിഴകളും ചേർത്താണ് 15 ലക്ഷം ഡോളർ അടയ്ക്കേണ്ടത്. മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും വേണം. 20 മുതൽ 150 വർഷം വരെ പഴക്കമുള്ള മരങ്ങൾ ഇക്കഴിഞ്ഞ മാർച്ചിലാണ് മുറിച്ചത്.

