monster-rain-in-hyderabad
ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ഹൈദരാബാദിന്റെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട്. പ്രധാനറോഡുകളെല്ലാം പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറി. കാറ്റില്‍ മരങ്ങള്‍ മറിഞ്ഞു വീണും, മഴയില്‍ റോഡുകള്‍ മുങ്ങുകയും ചെയ്തതോടെ ഗതാഗതവും താറുമാറായി.
അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെയുത്താന്‍ ദുരന്ത നിവാരണ സേന, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സിദ്ധിപൂര്‍ ജില്ലയിലെ ഹോബ്ഷിപൂരില്‍ രാവിലെ ആറു മണി വരെ 108 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഹൈദരാബാദിന് സമീപം സീതാഫാല്‍മണ്ടിയില്‍ 72.8 മില്ലീ മീറ്ററും മഴയാണ് പെയ്തത്. കനത്ത ചൂടിന് താൽക്കാലിക ആശ്വാസമായെങ്കിലും മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടായത് ജനജീവിതം താറുമാറാക്കി.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…