Monday, May 20, 2024
spot_img

മൂവാറ്റുപുഴയിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, 3 പേര്‍ക്ക് ഗുരുതര പരിക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതര പരിക്ക്. കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ട് പേരാണ് മരിച്ചത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം അപകടമുണ്ടായത്.
മീനാക്ഷി അമ്മാളും ഭാഗ്യലക്ഷ്മിയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിയ്ക്കുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാർ പൂര്‍ണമായും തകര്‍ന്നു.

അതേസമയം, മൂവാറ്റുപുഴ മാറാടിയില്‍ ഇന്നലെയും അപകടമുണ്ടാവുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. എന്നാല്‍ നാട്ടുകാര്‍ പറയുന്നത് ഇവിടെ സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്നാണ്.

Related Articles

Latest Articles