Friday, January 2, 2026

മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ്; പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം

ദില്ലി: മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം. ആർബിഐയോട് ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു.
മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കണമെന്ന നിർദേശം ആർബിഐ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നയപരമായ നിർദേശത്തിന് കേന്ദ്രസർക്കാർ തയാറായത്.

യോഗ്യമായ അക്കൗണ്ടുകൾക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകണമെന്നും കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എൻപിഎ ആക്കരുതെന്നും ധനമന്ത്രാലയം ആർബിഐയോട് നിര്‍ദ്ദേശിച്ചു.
രണ്ട് ഘട്ടങ്ങളിലായി വായ്പ തിരിച്ചടവിലെ മോറട്ടോറിയം ആറ് മാസം നൽകാൻ ആർബിഐ ബാങ്കുകൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. മാർച്ചിലായിരുന്നു ആദ്യ ഘട്ട മോറട്ടോറിയം പ്രഖ്യാപിച്ചത്. എന്നാല്‍ ജൂണിൽ ഇത് ഓഗ്സ്റ്റ് മാസം വരെ നീട്ടിയെങ്കിലും മോറട്ടോറിയം ഓഗസ്റ്റ് 31 ന് അവസാനിക്കുകയായിരുന്നു.

Related Articles

Latest Articles