Sunday, May 19, 2024
spot_img

ഇനി കടുത്ത നടപടികൾ; മതപരിവർത്തനം ചെയ്യുന്നവർക്കെതിരെ എൻഎസ്എ ചുമത്തുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ:മതപരിവർത്തനം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മത പരിവർത്തനം നടത്തുന്നവർക്ക് എതിരെ ഗാംഗ്‌സ്റ്റർ ആക്ടും ദേശീയ സുരക്ഷാ നിയമ (എൻഎസ്എ) പ്രകാരവുമാണ് നടപടിയെടുക്കുകയെന്ന് ‌യോഗി അറിയിച്ചത്. ആയിരത്തിലധികം പേരെ ഇസ്ലാം മതം സ്വീകരിപ്പിച്ച സംഭവത്തിൽ ഡൽഹിയിൽ രണ്ട് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനായി പ്രവർത്തിക്കുന്ന റാക്കറ്റിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനും ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാനും അന്വേഷണ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും അന്വേഷണ സംഘത്തിന്‌ നിർദേശം നൽകിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. പണം നൽകാമെന്നും ജോലി നൽകാമെന്നും പറഞ്ഞ്‌ പ്രേരിപ്പിച്ചാണ്‌ പ്രതികൾ ഹിന്ദു മതത്തിൽ ഇവരെ ഇസ്ലാം മതത്തിലേക്ക്‌ പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles