Sunday, May 19, 2024
spot_img

രക്തദാൻ അമൃത് മഹോത്സവ്; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രക്തം ദാനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ; ലോക റെക്കോർഡ് നേട്ടം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ഒരു ലക്ഷം ആളുകൾ രക്തദാനം ചെയ്തു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ‘രക്തദാൻ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് രക്തദാനം ചെയ്തത്. ശനിയാഴ്ച ഒരു ലക്ഷത്തിലധികം ആളുകൾ രക്തം ദാനം ചെയ്തു. ഒറ്റ ദിവസം കൊണ്ട് ഇത്രയും ആളുകൾ രക്തദാനം ചെയ്ത് ‘ലോക റെക്കോർഡ്’ സൃഷ്ടിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

2014 സെപ്തംബർ 6 ന് 87,059 പേർ പങ്കെടുത്തതാണ് മുമ്പത്തെ റെക്കോർഡ്. അന്ന് ഇന്ത്യയിലെ 300 നഗരങ്ങളിലായി 556 രക്തദാന ക്യാമ്പുകൾ നടത്തിയ അഖില ഭാരതീയ തേരാപന്ത് യുവക് പരിഷത്താണ് ഈ റെക്കോർഡ് നേടിയത്. സഫ്ദർജംഗ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പിൽ മൻസുഖ് മാണ്ഡവ്യ രക്തം ദാനം ചെയ്തു.

‘പുതിയ ലോക റെക്കോർഡ്! പ്രധാനമന്ത്രി @നരേന്ദ്രമോദിജിയുടെ ജന്മദിനത്തിൽ 87,000-ത്തിലധികം ആളുകൾ രക്തദാൻ അമൃത് മഹോത്സവത്തിന് കീഴിൽ ഇതുവരെ സ്വമേധയാ രക്തം ദാനം ചെയ്തിട്ടുണ്ട്, ഇത് ഒരു പുതിയ ലോക റെക്കോർഡാണ്. ഇത് രാജ്യം നൽകുന്ന അമൂല്യമായ സമ്മാനമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട പ്രധാൻ സേവക്,’ ഹിന്ദിയിൽ മാണ്ഡവ്യ ട്വീറ്റ് ചെയ്തു. പിന്നീട് ഡാറ്റ അപ്ഡേറ്റ് ചെയ്ത അദ്ദേഹം രക്തദാനം ചെയ്തവരുടെ എണ്ണം ‘1,00,000 കടന്നു’ എന്ന് അറിയിച്ചു.

Related Articles

Latest Articles