ലണ്ടൻ: 2035 ആകുമ്പോഴേയ്ക്കും ലോകജനസംഖ്യയുടെ പകുതിയിലേറെയും അമിതവണ്ണമുള്ളവരായിരിക്കുമെന്ന് വേള്‍ഡ് ഒബീസിറ്റി ഫെഡറേഷന്റെ റിപ്പോര്‍ട്ട്. കൃത്യമായ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇപ്രകാരമായി തീരുമെന്നാണ് വേള്‍ഡ് ഒബീസിറ്റി ഫെഡറേഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. 400 കോടിയിലധികം ആളുകളെ അമിതവണ്ണം ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെയായിരിക്കും ഇത് അധികം ബാധിക്കുക.
ഇതിന്റെ തോത് ഏറ്റവും കൂടുതലുണ്ടാവുക താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലാവും എന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഒഴിവാക്കണമെങ്കിൽ എല്ലാ രാജ്യങ്ങളും ഇതിനു വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ഫെഡറേഷന് പ്രസിഡവന്റ് പ്രൊഫ. ലൂയി ബോര് പറയുന്നത്. ആൺ – പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഇത് ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

