Wednesday, May 29, 2024
spot_img

‘പുഴ മുതൽ പുഴ വരെ’ ; രാമസിംഹന്റെ ചരിത്രാവിഷ്‌ക്കാരം ഇന്ന് തിയേറ്ററുകളിലേക്ക്, സിനിമയെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ആചാര്യ കെ ആർ മനോജ്

കേരള ചരിത്രത്തിൽ മാറ്റിനിർത്താൻ പറ്റാത്ത ഏടുകളിലൊന്നാണ് മാപ്പിളലഹള. മതവെറി തലയ്ക്ക്പിടിച്ച് അക്രമണങ്ങളഴിച്ചുവിട്ട ഒരു ജനവിഭാഗത്തിൻ്റെ ചോര മണ്ണിലൊഴുക്കിയ ചരിത്ര സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് രാമസിംഹന്റെ പുഴ മുതൽ പുഴ വരെ. കേരളക്കരയിൽ ഒരു ജനവിഭാഗത്തെ വംശഹത്യ ചെയ്ത് ചോരപ്പുഴ തീർത്ത ചരിത്രാവിഷ്ക്കാരമാണ് ഇന്ന് 80-ലേറെ തീയേറ്ററുകളിൽ അനാവരണം ചെയ്യപ്പെടുന്നത്.

1921 ലെ കുപ്രസിദ്ധമായ “ഹിന്ദുവംശഹത്യ”യിൽ ദുരിതങ്ങളേറ്റു വാങ്ങിയ നമ്മുടെ പൂർവ്വികർക്ക് ബലിതർപ്പണം ചെയ്യാൻ, ഇനിയും തീരാത്ത ഭീഷണികളെക്കുറിച്ച് കേരള ജനതയ്ക്ക് ജാഗ്രത നൽകുവാൻ എല്ലാവരും ഈ ചിത്രം തീയേറ്ററിൽ പോയി കാണമെന്ന അഭ്യർത്ഥനയുമായി ആചാര്യ കെ ആർ മനോജിന്റെ ഫേസ്ബുക് പോസ്റ്റ് . മാപ്പിളലഹളയിലെ അതിക്രമങ്ങൾ അഭ്രപാളിയിലാക്കാൻ ഒരു നൂറ്റാണ്ട് വേണ്ടിവന്നെന്നും, അതിനൊരു രാമസിംഹൻ വേണ്ടിവന്നെന്നും അദ്ദേഹം പറയുന്നു. ഈ സിമിമ നിർമ്മിക്കുവാൻ വേണ്ടി രാമസിംഹന് ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നിരുന്നെന്നും, ഈ സിനിമയെ തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും പല തരത്തിൽ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽനിന്ന് ശരിയായ പാഠം പഠിക്കാത്ത ജനതയ്ക്ക് ഭാവി മാത്രമല്ല വർത്തമാനവും നഷ്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഏതെങ്കിലും മത വിഭാഗത്തിനെതിരായ സിനിമയല്ല. എല്ലാം തന്ന് സ്വീകരിച്ചാദരിച്ച ഒരു ജനതയോട് തങ്ങളിൽ ചിലർ കാട്ടിയ നെറികേടിൽ പശ്ചാത്തപിക്കാനും സത്യസന്ധമായ സാമൂഹ്യവീക്ഷണം പുലർത്താനും ഈ ചിത്രം സഹായിക്കും.
മതതീവ്രവാദികളെ നിഷ്പക്ഷമായി തുറന്നു കാട്ടുന്നതോടൊപ്പം ഹിന്ദുക്കളെ സംരംക്ഷിച്ച മുസ്ലീംസഹോദരങ്ങളെക്കൂടി ഇതിൽ കാണുന്നുണ്ടെന്നും ആയതിനാൽ എല്ലാ ജനവിഭാഗങ്ങളും ഈ ചരിത്രാവിഷ്‌ക്കാരം കാണണമെന്നും ഇത് വിജയമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം

നൂറ് വർഷങ്ങൾക്ക് മുമ്പ്, മതവെറിയാൽ ഹാലിളകി… – Aacharya K R Manoj | Facebook

Related Articles

Latest Articles