Monday, December 15, 2025

മൊറോക്ക ഭൂകമ്പം; മരണം 2000 കടന്നു, 1500-ഓളം പേരുടെ നില ഗുരുതരം

റബത്ത്: മൊറോക്കയിൽ വെള്ളിയാഴ്ച നടന്ന ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. 2000 ൽ അധികം പേർക്ക് പരിക്കേറ്റതായും അതിൽ 1500 – ഓളം പേരുടെ നില ഗുരുതരമായി തുടരുന്നതായും സർക്കാർ അറിയിച്ചു. ആകെ ആറ് പ്രവിശ്യകളെ ഭൂകമ്പം ബാധിച്ചിട്ടുണ്ടെന്നും മൊറോക്കൻ ഇന്റീരിയർ മിനിസ്റ്റർ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

120 വർഷത്തിനിടെ രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും വലിയഭൂകമ്പമാണ് വെള്ളിയാഴ്ചയുണ്ടായത്. മൊറോക്കോയിലെ പ്രധാന നഗരമായ മാരാകേഷിൽ നിന്നും 71 കിലോമീറ്റർ അകലെയാണ് ഭുകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചനമാണ് ഉണ്ടായതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായി. മേഖലയിലെ വൈദ്യുത-ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടു. 2004-ൽ വടക്കുകിഴക്കൻ മൊറോക്കോയിലെ അൽ ഹൊസീമയിൽ ഉണ്ടായ ഭൂകമ്പത്തിൽ 628 പേർ കൊല്ലപ്പെടുകയും 926 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles