തമിഴ്‌നാട് : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് വീണ സ്ത്രീയും കുഞ്ഞും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. മരണത്തിൽ നിന്ന് ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കടലൂര്‍ ജില്ലയിലെ തിരക്കേറിയ റോഡിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
പണ്രുട്ടിയില്‍ നിന്ന് കടലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് യുവതിയും കുഞ്ഞും വീണത്. നെല്ലിക്കുപ്പത്തിന് സമീപം അതിവേഗത്തില്‍ വന്ന ബസ് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. ബസിലെ വാതിലിന് സമീപം കുട്ടിയുമായി ഇരിക്കുകയായിരുന്ന യുവതി. ഇരുവരും റോഡിലേക്ക് തെറിച്ച് വീണതോടെ ബസ് പെട്ടെന്ന് നിര്‍ത്തി. സംഭവം കണ്ട് സഹായത്തിനായി ആളുകള്‍ ഓടിയെത്തുന്നത് വീഡിയോയില്‍ കാണാം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

