Monday, May 20, 2024
spot_img

കൊല്ലം തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃമാതാവ് വീടിന് പുറത്താക്കിയ സംഭവം; സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ്

കൊല്ലം:ജില്ലയിലെ തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃമാതാവ് വീടിന് പുറത്താക്കിയ സംഭവത്തില്‍ സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തത് കൊട്ടിയം പൊലീസ്.ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിത കുമാരി, ഭർത്താവിന്റെ സഹോദരി പ്രസീത
എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നര മണിക്കാണ് അതുല്യയും അഞ്ച് വയസുകാരനായ മകനും ഭർതൃ വീടിന്റെ പുറത്താക്കപ്പെട്ടത്.തന്റെ മകളുടെ പേരിലുള്ള വീടാണെന്നും അതുല്യ വീട്ടിൽ കയറരുതെന്ന കോടതിയുടെ ഉത്തരവുണ്ടെന്നുമാണ് ഭര്‍തൃമാതാവായ അജിത കുമാരി വാദിച്ചത്. സംഭവം വലിയ വാര്‍ത്തയായതോടെയാണ് പൊലീസ് ഇടപെട്ടത്.കുട്ടിയെ പുറത്ത് നിർത്തിയതിന് ഭർതൃ മാതാവിനെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് സിഡബ്ല്യുസി വ്യക്തമാക്കി.കൂടാതെ സ്ത്രീധനത്തിന്റെ പേരിൽ പീഡനമുണ്ടായെന്ന് പരാതി പറഞ്ഞതിനെത്തുടര്‍ന്ന് വനിതാ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Latest Articles