Thursday, May 9, 2024
spot_img

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ സംഭവം;ഒളിവിലായിരുന്ന
രണ്ട് പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ രണ്ട് പ്രതികൾ പിടിയിൽ.കഞ്ചിനട വാഴവിളക്കാല സ്വദേശി ബഷീർ, വട്ടക്കരിക്കകം സ്വദേശി ഹാഷിം എന്നിവരാണ് പിടിയിലായത്.സംഭവ ശേഷം പ്രതികൾ ഒളിവിലായിരുന്നു.

കെഎസ്ആർടിസി ബസ് പാലോട് കാരേറ്റ് റോഡിൽ അടപ്പുപാറയിൽ വച്ചാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്.ചില്ല് പൊട്ടിത്തെറിച്ച് യാത്രക്കാരിൽ ഒരാളുടെ കൈവിരലിന് പരിക്കേറ്റിരുന്നു.പൊതുമുതൽ നശിപ്പിച്ചതിനും ദേഹോപദ്രവം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ കല്ലെറിഞ്ഞതിനും പോലീസ് ഇരുവർക്കുെതിരെ കേസെടുത്തു.

Related Articles

Latest Articles