Monday, October 5, 2026

കോട്ടയത്ത് അമ്മയെ മര്‍ദ്ദിച്ച് തോട്ടില്‍ മുക്കിത്താഴ്ത്തി കൊലപ്പെടുത്തി: മകന്‍ അറസ്റ്റിൽ

കോട്ടയത്ത് മദ്യലഹരിയിലെത്തിയ മകന്റെ മര്‍ദ്ദനമേറ്റ അമ്മ മരിച്ചു. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. കോട്ടയം വൈക്കപ്രയാറിലാണ് സംഭവം. ഇന്ന് വൈകിട്ടോടെ മകൻ ബൈജു മന്ദാകിനിയെ ക്രൂരമായി മര്‍ദിച്ച് അവശയാക്കി.

പിന്നീട് ബൈജു അമ്മയെ സമീപത്തെ തോട്ടിൽ മുക്കിത്താഴ്ത്തി. ശ്വാസതടസം നേരിട്ട മന്ദാകിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബൈജുവും മന്ദാകിനിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു. നിലവിൽ മകൻ ബൈജു പൊലീസ് കസ്റ്റഡിയിലാണ്.

Related Articles

Latest Articles