Monday, May 20, 2024
spot_img

ക്രൂരത കുരുന്നിനോട്…! ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി ‘അമ്മ,ഒടുവിൽ അറസ്റ്റ്

ചെന്നൈ: ക്രൂരത കുരുന്നിനോട്.ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ 27 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി ‘അമ്മ.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.പുതുച്ചേരി കിറുമാമ്പക്കം പൊലീസാണ് 22കാരിയായ സംഗീതയെ അറസ്റ്റ് ചെയ്തത്.പെൺ കുഞ്ഞിനെയാണ് യുവതി ക്രൂരമായി കൊലപ്പെടുത്തിയത്.ശനിയാഴ്ചയാണ് സംഭവം നടന്നത്.ഞാറാഴ്ചയാണ് നാട്ടുകാർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.മൂർത്തിക്കുപ്പം പൊതുശ്മശാനത്തോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

കുഞ്ഞിന്റെ കാൽ പുറത്തേക്ക് കണ്ട് നാട്ടുകാർ കുഴി മാന്തുകയായിരുന്നു. ചെന്നൈ കൊരട്ടൂർ സ്വദേശിയായ കുമരേശന്റെ ഭാര്യയാണ് പ്രതിയായ സം​ഗീത. ഇവർ കഴിഞ്ഞയിടയ്ക്കാണ് പുതുച്ചേരിയിലേക്ക് താമസത്തിനെത്തിയത്. പെൺകുഞ്ഞുണ്ടായതിന് കുമരേശൻ വഴക്കിടുക പതിവായിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയുമാണ്. ശനിയാഴ്ചയും ഇരുവരും തമ്മിൽ കുഞ്ഞിനെച്ചൊല്ലി വഴക്കിട്ടു. തുടർന്ന് നിയന്ത്രണം വിട്ട സം​ഗീത കുഞ്ഞിനെയുമെടുത്ത് മൂർത്തിക്കുപ്പത്തെത്തി ജീവനോടെ കുഴിച്ചിടുകയായിരുന്നു

Related Articles

Latest Articles