കൊല്ലം: ഒൻപതും അഞ്ചും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. പുനലൂർ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ യാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ ചിന്നുവിന്റെ ഭർത്താവ് ജോലി സംബന്ധമായി കേരളത്തിന് പുറത്താണ്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവുമായി ഒരുവർഷത്തോളമായി പ്രണയത്തിലായിരുന്നു ഈ യുവതി. പാലക്കാട് സ്വദേശിയാണ് യുവതിയുടെ കാമുകനായ യുവാവ്.
ഇന്നലെയാണ് യുവതി തന്റെ രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങി കാമുകനോടൊപ്പം പോയത്. ഇതിനെ തുടർന്ന് ഭർത്താവിന്റെ അച്ഛൻ പുനലൂർ പോലീസിൽ പരാതി നൽകി.പിന്നീട് അന്വേഷണത്തിൽ തൃശ്ശൂരിൽ നിന്നാണ് മുപ്പതുകാരിയായ ചിന്നുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം യുവതിയുടെ കാമുകൻ നിലവിൽ ജാർഖണ്ഡിലാണ് ജോലി ചെയ്തു വരുന്നത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന ഇത്തരം പ്രവർത്തികളിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

