Wednesday, December 24, 2025

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അരുംകൊല; ഭാര്യാ മാതാവിനെ മരുമകൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, പ്രതി ഒളിവിലെന്ന് സൂചന

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അരുംകൊല. മകളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യാ മാതാവിനെ മരുമകൻ തലയ്ക്കടിച്ച് കൊന്നു. കടകുളം സ്വദേശി തങ്കം(65)ആണ് കൊല്ലപ്പെട്ടത്. മരുമകൻ റോബർട്ടാണ് ഇവരെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ തങ്കത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു.

പ്രതി റോബർട്ട് ഭാര്യ പ്രീതയെ അടിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ തങ്കത്തിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചത്. കൊലയ്ക്ക് ശേഷം പ്രതിയെ പറ്റി മറ്റ് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles