Saturday, December 20, 2025

അമ്മയ്ക്ക് കുടുംബത്തിലുള്ള വെയിറ്റ് പോയി; ഇനി തന്നെകുറിച്ച് ഇന്റർവ്യൂകളിൽ പറയരുതെന്ന് പറഞ്ഞുവെന്ന് ധ്യാൻ ശ്രീനിവാസൻ

തിരുവനന്തപുരം: നടനെന്നതിലുപരി തന്റെ ഇന്റർവ്യൂകളിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ധ്യാൻ ശ്രീനിവാസൻ. ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും ധ്യാൻ ഇന്റർവ്യൂകളിൽ തുറന്നു പറയാറുണ്ട്. അച്ഛൻ ശ്രീനിവാസനും ചേട്ടൻ വിനീത് ശ്രീനിവാസനും അമ്മ വിമലയുമൊക്കെ ധ്യാനിന്റെ കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ്.

ഇപ്പോഴിതാ അഭിമുഖങ്ങളിൽ തന്നെ കുറിച്ച് പറയരുതെന്ന് അമ്മ പറഞ്ഞുവെന്ന് ധ്യാൻ ശ്രീനിവാസൻ. ന്യൂയറിന്റെ അന്ന് രാവിലെ വിളിച്ച് അമ്മ ഒരു കാര്യം ആവശ്യപ്പെട്ടു. ഇനി നിന്റെ ഇന്റർവ്യൂകളിൽ എന്റെ പേര് പറയരുത്. അക്കാര്യത്തിൽ ഞാൻ ഉറച്ച ഒരു തീരുമാനം എടുക്കണമെന്നും അമ്മ പറഞ്ഞു. അമ്മയുടെ സഹോദരിമാർക്കും കസിൻസിനും ബന്ധുക്കൾക്കും ഇടയിൽ അമ്മ ടെററാണ്. ആ അമ്മ ഇപ്പോൾ ഞാൻ കാരണം കോമഡിയായി മാറി. അമ്മയ്ക്കുള്ള കുടുംബത്തിലെ വെയിറ്റ് പോയി എന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Related Articles

Latest Articles