Saturday, May 4, 2024
spot_img

യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ചു; പ്രബന്ധത്തിന്റെ ചില ഭാഗങ്ങൾ പകർത്തിയെഴുതിയത്; ഡോ. ഷീന ഷുക്കൂറിനെതിരെ സേവ് യൂണിവേഴ്സിറ്റി സമിതി

കണ്ണൂർ: എം.ജി സർവകലാശാല മുൻ പി.വി.സിയും കണ്ണൂർ സർവകലാശാല നിയമ വകുപ്പ് മേധാവിയുമായ ഡോ.ഷീന ഷുക്കൂറിന് എതിരെ ഗവർണർക്ക് പരാതി. ഡോ. ഷീനയുടെ ഗവേഷണ പ്രബന്ധത്തിനെതിരെയാണ് ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്.

പ്രബന്ധത്തിന്റെ ചില ഭാഗങ്ങൾ പകർത്തിയെഴുതിയെന്നും യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഗവേഷണ പഠനം നടത്തിയതെന്നുമാണ് ആരോപണം. ഗവർണർക്കും കണ്ണൂർ സർവകലാശാല വൈസ്ചാൻസലർക്കും സേവ് യൂണിവേഴ്സിറ്റി സമിതിയാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിലെയും ലക്ഷദ്വീപിലെയും മുസ്ലിം കുടുംബ നിയമത്തിന്റെ സാധുതയും പ്രയോഗവും എന്ന വിഷയത്തിലാണ് ഡോ. ഷീന പ്രബന്ധം തയാറാക്കിയത്. തമിഴ്നാട് അംദേക്കർ സർവലാശാലയിൽ നിന്ന് 2009 ലാണ് ഷീന ഷുക്കൂറിന് പി. എച്ച്.ഡി ലഭിക്കുന്നത്.

Related Articles

Latest Articles