Monday, June 17, 2024
spot_img

അരുംകൊലയിൽ നടുങ്ങി തലസ്ഥാനം ! വെള്ളറട ആനപ്പാറയിൽ അമ്മയെ മകൻ കെട്ടിയിട്ട് ചുട്ട് കൊന്നു ! മദ്യലഹരിയിലായിരുന്ന പ്രതിയെ പിടികൂടിയത് ബലപ്രയോഗത്തിലൂടെ

തിരുവനന്തപുരം : വെള്ളറട ആനപ്പാറയിൽ അമ്മയെ മകൻ കെട്ടിയിട്ട് ചുട്ട് കൊന്നു. നളിനി എന്ന അറുപത്തി രണ്ടുകാരിയാണ് സംഭവത്തിൽ അതി ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ മകൻ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. നളിനിയുടെ ഭർത്താവ് പൊന്നു മണി പത്ത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. ശേഷം നളിനിയും മോസസും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നത്. ഇളയ മകനായ ജെയിൻ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ നളിനിയുടെമൃതദേഹം കണ്ടത്. കാലുകൾ തുണി ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു.

സംഭവം അറിഞ്ഞെത്തിയ നാട്ടുകാരെ മോസസ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles

Latest Articles