Wednesday, January 7, 2026

മോട്ടോറോളയുടെ മോട്ടോ ജി72 ഉടന്‍ ഇന്ത്യയിൽ; വില്‍പ്പന ഫ്ലിപ്കാര്‍ട്ട് വഴി മാത്രം

മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി 72 ഉടന്‍ ഇന്ത്യയിലെത്തും. ഒക്ടോബര്‍ മൂന്നിന് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാര്‍ട്ട്, ഫോണിന്‍റെ ലോഞ്ച് തീയതി വെളിപ്പെടുത്തി. ഫോണിന്‍റെ ചില വിശദാംശങ്ങളും ഫ്ലിപ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്കാര്‍ട്ട് വഴി മാത്രമേ ഫോണുകള്‍ വില്‍പ്പനയ്ക്ക് എത്തുകയുള്ളൂ. മോട്ടോ ജി 72 ഒരു മിഡ് റേഞ്ച് ഫോണാണ്. ഫോണ്‍ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

ഫോണിന് പിഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. നാരോ ബെസല്‍ പഞ്ച്-ഹോള്‍ രൂപകല്‍പ്പനയിലാണ് ഫോണ്‍ വരുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഫുള്‍ എച്ച്‌ഡി+ റെസല്യൂഷനുമാണ് ഫോണിനുള്ളത്. ഫോണിന്‍റെ ടച്ച്‌-സാമ്ബിള്‍ നിരക്ക് 576 ഹെര്‍ട്സ് ആണ്. 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഫോണിലുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 108 മെഗാപിക്സലാണ് ഫോണിന്‍റെ മെയിന്‍ ക്യാമറ. അള്‍ട്രാ വൈഡ് ലെന്‍സ്, മാക്രോ സെന്‍സര്‍ എന്നിവയും ഫോണിനുണ്ടാകും.

Related Articles

Latest Articles