കോട്ടയം : അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് തീക്കോയി മംഗളഗിരി മാർമല അരുവിയിൽ എത്തിയ അഞ്ച് വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. മലവെള്ള പാച്ചിലിനെത്തുടർന്ന് കരയിലെത്താനാവാതെ ഇവർ പാറക്കെട്ടിനു മുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകുന്നേരത്തോടെ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. അഗ്നിരക്ഷാസേനയുടേയും സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിൽ വടം കെട്ടി ഇവരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ്.രണ്ടുദിവസം മുന്‍പ് മാര്‍മല അരുവിയില്‍ വീണ് ബെംഗളൂരു സ്വദേശി മരിച്ചിരുന്നു

