Wednesday, September 30, 2026

പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെ കാർഡ് എടിഎം മെഷീനിൽ കുടുങ്ങി ; കാർഡ് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ മെഷീന്റെ മുൻ ഭാഗം തകർന്നു !

റാന്നി : പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെ കുടുങ്ങിയ കാർഡ് പുറത്തെടുക്കുന്നതിനിടെ എടിഎം മെഷീന്റെ മുൻഭാഗം വേർപ്പെട്ടു. റാന്നി ഉതിമൂട് സ്വദേശി ചാർളി രാവിലെ 7 മണിക്കാണ് പണമെടുക്കാൻ ഫെഡറൽ ബാങ്ക് എടിഎമ്മിലെത്തിയത്. പണം പിൻവലിക്കുന്നതിനിടെ ഇയാളുടെ കാർഡ് കുടുങ്ങുകയും ഇത് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ എടിഎം മെഷീന്റെ മുൻവശം തകരുകയുമായിരുന്നു.

തുടർന്ന് ചാർളി പോലീസിനെയും ബാങ്ക് അധികൃതരെയും വിവരം ധരിപ്പിച്ചു. മോഷണ ശ്രമമല്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി.

Related Articles

Latest Articles