മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന മഹീന്ദ്രസിങ് ധോണിയുടെ വണ്ടികളോടുള്ള ഇഷ്ടം പ്രസിദ്ധമാണ് . സൂപ്പർബൈക്കുകളും സൂപ്പർകാറുകളും വിന്റേജ് കാറുകളും തുടങ്ങി വളരെ അപൂർവമായ ഹെൽകാറ്റ് എന്ന ബൈക്ക് വരെ ഈ ക്യാപ്റ്റൻ കൂളിന് സ്വന്തമായുണ്ട്.എന്നാലിപ്പോൾ വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ ധോണി ഭാര്യ സാക്ഷിക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
വിന്റേജ് ബീറ്റിലാണ് താരം ഭാര്യയ്ക്ക് സമ്മാനമായി നൽകിയത്. തന്റെ പുതിയ കാറിന് നന്ദി പറഞ്ഞ് സാക്ഷി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതോടെയാണ് സമ്മാനം വാർത്തകളിൽ നിറഞ്ഞത്. വിന്റേജ് ബീറ്റിലാണെങ്കിലും ഏതു വർഷത്തെ മോഡലാണ് എന്ന് വ്യക്തമല്ല. ഇതു കൂടാതെ ധോണിയുടെ ഗ്യാരേജിന്റെ വിഡിയോയും സാക്ഷി പങ്കുവച്ചിട്ടുണ്ട്.


