Friday, May 3, 2024
spot_img

സിനിമ താരങ്ങളെ പോലെയല്ല ദിവസവേതനക്കാർ: വേദനയോടെ സണ്ണിലിയോൺ

കോവിഡ് പ്രതിസന്ധി ഏറ്റവും പ്രതികൂലമായി ബാധിച്ചത് സിനിമ മേഖലയെ ആയിരുന്നു. കോവിഡ് വ്യാപനം അതിശക്തമായതോടെ തീയറ്ററുകൾ അടച്ചിടുകയും ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും ചെയ്‌തതോടെ നിരവധിപേർക്കാണ് തൊഴിൽ നഷ്ട്ടപ്പെട്ടത്. മാത്രമല്ല അധികവും ദിവസവേതനക്കാരുടെ കാര്യമാണ് പ്രശ്‌നമായത്. ഇപ്പോഴിതാ ഇവരുടെ ദുരിതങ്ങളെക്കുറിച്ച് പറയുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ. താരങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ജോലിയില്ലാതെ ഒരു മാസം വീട്ടിലിരിക്കുന്നത് പ്രശ്‌നമല്ലെന്നും എന്നാല്‍ ദിവസ വേതനക്കാരുടെ അവസ്ഥ അതല്ലെന്നുമാണ് താരം പറഞ്ഞത്.

സിനിമ താരങ്ങൾക്ക് ഒരു മാസത്തോളം ജോലിയില്ലാതെ ആയാൽ വലിയ പ്രശ്‌നമാകില്ല. എന്നാൽ ഷൂട്ടിങ് സെറ്റിൽ എല്ലാ ദിവസവും തന്നെ പ്രോത്സാഹിപ്പിക്കുകയും ഗുഡ് മോണിങ് പറയുകയും ചെയ്യുന്ന ലൈറ്റ് ബോയ്‌സിന്റേയും, സ്‌പോട് ബോയ്‌സിന്റേയും അവസ്ഥയാണ് തന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നത് എന്നാണ് സണ്ണി ലിയോൺ പറയുന്നത്.

ദിവസവും ഇവിടെ നിന്നു കിട്ടുന്ന പണം കൊണ്ടാകും അവര്‍ കുടുംബം നോക്കുന്നത്. ടെക്‌നീഷ്യന്മാര്‍, ഹെയര്‍- മേക്കപ്പ് ചെയ്യുന്നവര്‍ എല്ലാവരും ഇതില്‍ പെടുന്നവരാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്ന വര്‍ക്ക് അനുസരിച്ചാവും ഇവര്‍ക്ക് ജോലി. എന്നാൽ കാര്യമായ വരുമാനമൊന്നും അവര്‍ക്കില്ല. മാത്രമല്ല ഈ ഇന്റസ്ട്രിയെ ഈ രീതിയില്‍ മാറ്റിയത് അവരാണ്. വെറുതെ വീട്ടിലിരിക്കാന്‍ നമുക്കാവും പക്ഷേ അങ്ങനെ സാധിക്കാത്ത അവരെപ്പോലുള്ളവരാണ് തന്നെ ബുദ്ധിമുട്ടിക്കുന്നത് എന്നും സണ്ണി ലിയോൺ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles