Saturday, November 21, 2026

ഒമിക്രോൺണ് ഭീഷണി: മുബൈയിൽ കർശന നിയന്ത്രണങ്ങൾ

മുംബൈ: യുപിയ്ക്കും, മഹാരഷ്ട്രയ്ക്കും പിന്നാലെ കടുത്ത നിയന്ത്രണങ്ങളിലേക്ക് മുംബൈയും. ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. വിവാഹാഘോഷങ്ങൾക്ക് നിയന്ത്രണം ഉൾപ്പെടെ നിയന്ത്രണങ്ങളാണ് മുംബൈയിൽ ഏർപ്പെടുത്താനൊരുങ്ങുന്നത്.

അതേസമയം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒമിക്രോൺ കേസുകളിൽ 50 ശതമാനവും മുംബൈയിൽ നിന്നായതിന്‍റെ പശ്ചാത്തലത്തിൽ ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻറേതാണ് തീരുമാനം.

ഇന്ന് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഇതിൽ രാത്രി കർഫ്യൂ അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെ വിഷയങ്ങളിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സുമായി ചർച്ച നടത്തിയിട്ടുണ്ട്.

Related Articles

Latest Articles