അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികനെ പെൺകുട്ടികൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ സംഭവത്തിൽ പെൺകുട്ടികളുടെ മൊഴി പുറത്ത്. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷയ്ക്കായി കോടാലികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നും കൊല്ലപ്പെട്ടെന്നറിഞ്ഞപ്പോൾ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചുവെന്നും പെൺകുട്ടികൾ പോലീസിനോട് വെളിപ്പെടുത്തി.

