കുമളി: സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. ചൊവ്വാഴ്ച രാവിലെ 11നാണ് സന്ദര്‍ശനം. കാലവര്‍ഷത്തിനു മുന്നോടിയായുള്ള പരിശോധനയുടെ ഭാഗമായാണ് എത്തുന്നത്.
മേല്‍നോട്ട സമിതിയുടെ പതിനൊന്നാമത് സന്ദര്‍ശനമാണിത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് നാലിനാണ് അവസാനമായി സമിതി അണക്കെട്ടില്‍ എത്തിയത്.

