Saturday, September 19, 2026

മകൾ താഴ്ന്ന ജാതിക്കാരനൊപ്പം പോയി; ഭാര്യയെയും മക്കളെയും അമ്മിക്കല്ലു കൊണ്ട് ഇടിച്ചുകൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടർന്ന് ഭാര്യയേയും മറ്റു രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ (Tamil Nadu) നാഗപട്ടണത്താണ് സംഭവം. ചായക്കട നടത്തി ജീവിക്കുകയായിരുന്ന ലക്ഷ്മണന്‍ എന്നയാളാണ് കൊലപാതകം നടത്തി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെയും രണ്ടു മക്കളെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

താഴ്ന്ന ജാതിക്കാരനെ മകള്‍ വിവാഹം ചെയ്തതിലുള്ള പ്രകോപനമാണ് കൃത്യത്തിന് കാരണം. ചായക്കട നടത്തുന്ന ലക്ഷ്മണ്‍ ആണ് ഭാര്യയേയും മക്കളേയും കൊന്നതെന്ന് നാഗപട്ടണം പൊലീസ് സൂപ്രണ്ട് അറിയിച്ചു. അമ്മിക്കല്ലുകൊണ്ട് ഇടിച്ചാണ് ഇയാള്‍ ഭാര്യയെയും മക്കളെയും കൊന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Related Articles

Latest Articles