Saturday, May 4, 2024
spot_img

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍; തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെപിസിസി അധ്യക്ഷന്‍

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയ്ക്കെതിരേ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയാണ്. വടകരയില്‍ എല്‍ജെഡിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും കേരളത്തില്‍ യുഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles