Tuesday, May 21, 2024
spot_img

മുല്ലപെരിയാർ ഒരു ജലബോംബ് | Mullapperiyar

കേരളത്തിൽ കാലവർഷം അതികഠിനമായി തകർത്തു പെയ്യുകയാണ്. അതോടൊപ്പം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതും ഗൗരവത്തോടെയാണ് കാണേണ്ടതാണ്. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നത് ജനങ്ങളുടെ സുരക്ഷയിലും ആശങ്ക ഉളവാക്കുന്നതാണ്. ഇതേതുടർന്ന് കേരളത്തിൽ വലിയ നാശങ്ങൾക്ക് വഴിയൊരുക്കിയേക്കാം. ഈ ഒരു സാഹചര്യത്തെ ശെരിവെയ്ക്കുന്ന തരത്തിൽ കാര്യങ്ങൾ വിശദമാക്കുകയാണ് സേവ് ബ്രിഗേഡ് കേരളയുടെ അഡ്വക്കേറ്റ് റസൽ ജോയ്. അദ്ദേഹം ഒരു സാമൂഹിക പാരിസ്ഥിതിക സേവന പ്രവർത്തനങ്ങളിൽ കർമ്മനിരതനായ ഒരു വക്കീലാണ്. ഈ വിഷയത്തിൽ തത്വമായി ന്യൂസിനോട് പ്രതികരിച്ചിരിക്കുകയാണ് അഡ്വക്കേറ്റ് റസൽ ജോയ്. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം….

കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാലും മഹാമാരി ഉണ്ടായാലും അതിനു കൃത്യമായ മുന്കരുതലുകളോ പോവഴികളോ , എടുക്കാത്തതാണ് കേരളത്തിൽ ഇത്രയും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇവിടൊരു ഭരണ പക്ഷവും പ്രതിപക്ഷവും രാഷ്ട്രീയ നേതൃത്വവും ഉണ്ടായിട്ടും കേരളത്തിലെ ജനങ്ങൾക്ക് അന്നും ഇന്നും ദുരന്തം അനുഭവിക്കാനാണ് വിധി. ഇത്തരം പ്രേശ്നങ്ങൾക്ക് എതിരെ നമ്മൾ പ്രതികരിക്കണം, പോരാടണം എന്നാണ് സേവ് ബ്രിഗേഡ് കേരള നമ്മോട് ആഹ്വനം ചെയ്യുന്നത്.

Related Articles

Latest Articles