Monday, December 22, 2025

മുംബൈക്ക് ഇനി പുതിയ ലാൻഡ് മാർക്ക്; ആപ്പിൾ സ്റ്റോർ തുറന്നുനൽകി സിഇഒ ടിം കുക്ക്

മുംബൈ ; ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ മുംബൈയിൽ തുറന്നു. നിലവിലെ ആപ്പിൾ സിഇഒ ടിം കുക്ക് ആണ് ആപ്പിൾ സ്റ്റോർ ഉദ്ഘാടനം ചെയ്യാൻ എത്തിയത്.

28,000 ചതുരശ്ര അടി വലുപ്പമുള്ള സ്റ്റോറിലെ കൗതുകങ്ങൾ വീക്ഷിക്കാനായി ആളുകൾ വളരെ നേരത്തെ സ്റ്റോറിലേക്ക് ഒഴുകിയെത്തിയിരുന്നു. മുംബൈ ബാന്ദ്ര ബിർള കോംപ്ലക്സിലെ (ബികെസി) സ്റ്റോറിന്റെയും ഉദ്ഘാടനത്തിന്റെയും ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്. വരുന്ന 20ന് ദില്ലിയിലെ സാകേതിൽ രണ്ടാമത്തെ സ്റ്റോർ തുറക്കും. രാജ്യത്ത് ആപ്പിളിന് 25 വർഷം തികയുന്ന സാഹചര്യത്തിലാണ് സ്റ്റോർ ആരംഭിക്കുന്നത്. നേരത്തെ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓൺലൈൻ സ്റ്റോർ 2020-ൽ തുറന്നിരുന്നു.

മൂന്ന് നിലയിലായാണു സ്റ്റോർ ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ കറുപ്പുംമഞ്ഞയും ചേർന്ന ടാക്സികളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു ഡിസൈൻ. സ്റ്റോറിൽ 20-ലധികം ഭാഷകൾ സംസാരിക്കുന്ന 100-ലധികം ജീവനക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles