Friday, January 2, 2026

മുംബൈയിൽ വീണ്ടും പ്രളയം; ട്രെയിൻ വ്യോമഗതാഗതം താറുമാറായി

മുംബൈ: മുബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടത്തും റെയിൽവേ പാളങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ സെൻട്രൽ, വെസ്റ്റേൺ, ഹാർബർ ലൈനുകളിൽ ഗതാഗതം തടസപ്പെട്ടു. റോഡുകളിൽ ഗതാഗതകുരുക്ക് രൂക്ഷമാണ്.

മുംബൈയിൽ നിന്ന് പുറപ്പെടേണ്ട ദീർഘദൂര സർവീസുകളുടെ സമയം പുനക്രമീകരിച്ചു. മഴ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു.മുപ്പതോളം ആഭ്യന്തര സർവ്വീസുകൾ റദ്ദാക്കി. രാജ്യാന്തര സർവീസുകളും വൈകുന്നുണ്ട്. കൂടുതൽ ഡാമുകൾ തുറക്കാനുള്ള സാധ്യത പരിഗണിച്ചു പൂനെയിൽ നിന്നും മൂന്നു യുണിറ്റ് ദുരന്ത നിവാരണ സേന അംഗങ്ങളെ മഹാരാഷ്ട്ര-കർണാടക അതിർത്തി ജില്ലകളിൽ വിന്യസിച്ചു. ചൊവാഴ്ച്ച രാത്രി തുടങ്ങിയ മഴ ഇന്നുകൂടി തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്.

Related Articles

Latest Articles