തിരുവല്ല: പണയം വെയ്ക്കാന്‍ നല്‍കിയ സ്വര്‍ണം മടക്കി നല്‍കാത്തത് ചോദ്യം ചെയ്‌ത വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നിരണം മൈലമുക്ക് കളക്കുടിയില്‍ വീട്ടില്‍ മണിയനെ പോലീസ് അറസ്റ്റുചെയ്തു.
ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസിയിലാണ്. ഇവരുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. പ്രതിയ്ക്കും സംഭവത്തിനിടെ സാരമായി പൊള്ളലേറ്റിരിന്നു. ഇയാൾ പോലീസ് കസ്റ്റഡിയില്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

