കണ്ണൂര്‍:ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷൈജേഷ് പൊലിസ് പിടിയിലായി.
ഇന്ന് രാവിലെയാണ് ചക്കരക്കല്‍ പൊലിസ് പ്രതിയെ പിടികൂടിയത്. പനയത്താംപറമ്ബ് തറമ്മല്‍ സ്വദേശിനി ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പനയത്താംപറമ്പ് തറമ്മല്‍ സ്വദേശിനി പ്രമ്യക്കാണ് കഴുത്തിന് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ ഭാര്യവീട്ടില്‍ വച്ച് ഭര്‍ത്താവ് കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷൈനേഷുമായി വാക്കേറ്റമുണ്ടാകുകയും ഇതിനിടെ കൈവശം കരുതിയ കത്തി ഉപയോഗിച്ച് പ്രമ്യയെ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവത്രെ.
പ്രമ്യയുടെ അമ്മയും മകനും ബഹളം വച്ചതോടെ ഷൈനേഷ് കത്തി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കഴുത്തിന് വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ വിവാഹിതയായിരുന്ന പ്രമ്യയ്ക്ക് ആ ബന്ധത്തില്‍ ആറു വയസുള്ള മകനുണ്ട്. ഈ കുഞ്ഞിനെ ആക്രമിക്കുമെന്ന ആശങ്കയില്‍ പ്രമ്യയുടെ അമ്മ കുഞ്ഞിനേയുമെടുത്ത് നിലവിളിച്ച് ഓടിയതായി അയല്‍വാസികള്‍ പറഞ്ഞു. ഗര്‍ഭിണിയായ പ്രമ്യയെ പ്രസവത്തിനായി സംഭവത്തിന് മണിക്കൂറുകള്‍ മുന്പാണ് ഷൈനേഷിന്റെ അമ്മ വീട്ടില്‍ കൊണ്ടാക്കിയത്. സ്വന്തം അമ്മ തിരിച്ചുപോയ സമയത്താണ് ഷൈനേഷ് പനയത്താംപറന്പിലെ വീട്ടിലെത്തുന്നത്.
ഈ സമയം ഷൈനേഷ് മദ്യപിച്ചിരുന്നതായും പറയുന്നു. ബംഗളൂരുവില്‍ ബേക്കറി ജീവനക്കാരനാണ് ഷൈനേഷ്. പരിക്കേറ്റ പ്രമ്യ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ ഗാനമേളകളില്‍ പാടിയിരുന്ന ഗായിക കൂടിയാണ് പ്രമ്യ.

