ശ്രീകാര്യം പൗഡിക്കോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. കുറ്റ്യാണി സ്വദേശി ‘വെട്ടുകത്തി’ ജോയിക്കാണ് വെട്ടേറ്റത്. നീല കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയതെന്നാണ് വിവരം. രാത്രി ഒൻപതു മണിയോടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനിലായിരുന്നു സംഭവം. പ്രതികൾ കാറിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിലെത്തിയ സംഘം സൊസൈറ്റി ജങ്ഷനിൽ വെച്ച് വെട്ടുകയായിരുന്നു. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി.ഗുണ്ടാ പകയാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം

