Murder In Birthday Party
ഛണ്ഡീഗഡ് : പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ച സുഹൃത്തുക്കളെ യുവാവ് വെടിവെച്ച് കൊന്നു. അമൃത്‌സർ സ്വദേശികളായ മണി പൂജാര, വിക്രം എന്നിവരാണ് കൊല്ലപ്പെട്ടത്. ആഘോഷത്തിനിടെ മുറിച്ച കേക്ക് മുഖത്ത് തേച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അമൃത്‌സർ സ്വദേശി തന്നെയായ മണി ധില്ലോൺ ആണ് വെടിയുതിർത്തത്. മണി പൂജാര, വിക്രം, മണി ധില്ലോൺ എന്നിവരുടെ സുഹൃത്തായ തനുർപ്രീതിന്റെ പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം നടന്നത്.
കേക്ക് മുറിച്ചതിന് പിന്നാലെ മണി പൂജാരയും, വിക്രമും ഇത് മണി ധില്ലോണിന്റെ മുഖത്ത് തേച്ചു. ഇതേ തുടർന്ന് മൂന്നുപേരും തമ്മിൽ സംഘർഷമുണ്ടായി. എന്നാൽ സുഹൃത്തുക്കൾ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഇതിനുപിന്നാലെ ഹോട്ടലിന് പുറത്തെത്തിയ ഇരുവർക്കും നേരെ മണി ധില്ലോൺ വെടിയുതിർക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ വച്ച് മരിച്ചു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…