Saturday, October 3, 2026

അദ്വാനിക്ക് നേരിട്ടെത്തി പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി; ഒപ്പം അമിത് ഷായും നദ്ദയും; വിഡിയോയും ചിത്രങ്ങളും കാണാം

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിക്ക് നേരിട്ടെത്തി ജന്മദിനാശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അദ്വാനിയുടെ വസതിയിലെത്തിയ മോദി അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാനിച്ച് കാല്‍ തൊട്ട് വന്ദിച്ചു. തുടര്‍ന്ന് നടന്ന ലളിതമായ ആഘോഷത്തില്‍ അദ്വാനിയുടെ കൈ പിടിച്ച് മോദി കേക്ക് മുറിക്കുന്നതിന്റെയും പരസ്പരം മധുരം നല്‍കുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആഘോഷത്തിനുശേഷം അദ്വാനിയ്ക്കും മറ്റ് നേതാക്കളോടൊപ്പം ചര്‍ച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

രാവിലെ തന്റെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി അദ്വാനിയ്ക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. രാജ്യപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുകയും പാര്‍ട്ടിയെ ജനമനസ്സുകളിലെത്തിക്കുകയും ചെയ്ത അദ്വാനിക്ക് പിറന്നാള്‍ ആശംസകളെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്വാനിയുടെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നു എന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അമിത് ഷായും ജെപി നദ്ദയും അദ്വാനിക്ക് ആശംസള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തു.

Related Articles

Latest Articles