Monday, January 5, 2026

പെര്‍ളടുക്കത്ത് യുവതിയെ വെട്ടിക്കൊന്നു; ഭർത്താവ് പിടിയിൽ

കാസർകോട്: കാസർകോട് പെർളടുക്കത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഭര്‍ത്താവ് അശോകനെ പോലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ അയല്‍വാസികളാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഉഷയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്.

ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇരുവരും പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു

Related Articles

Latest Articles