Monday, April 29, 2024
spot_img

ഇന്തോനേഷ്യയിൽ അഗ്നിപർവ്വത വിസ്ഫോടനം; മരണം 14 ആയി; നിരവധി പേർക്ക് പരിക്ക്; ചാരത്തില്‍ മുങ്ങി ഗ്രാമങ്ങൾ

ജക്കാർത്ത: ഇന്തോനേഷ്യയിൽ (Indonesia) അഗ്നിപർവ്വത വിസ്ഫോടനത്തെ തുടർന്ന് 14 പേർ കൊല്ലപ്പെട്ടു. ജാവ ദ്വീപിലെ മൗണ്ട് സെമെരു അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. കാണാതായ ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വിവിധ ഇടങ്ങളിൽ കുടുങ്ങിയ നിരവധിപേരെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റിപാർപ്പിച്ചതായി ദുരുന്തനിവാരണ സേന അറിയിച്ചു. മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

https://twitter.com/marceldirsus/status/1467085263801356292

ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് സെമേരു. ശനിയാഴ്ചയോടെയാണ് സെമെരു പുകയാൻ ആരംഭിച്ചത്. തുടർന്ന് കിഴക്കൻ ജാവ പ്രവിശ്യയിലെ സമീപ ഗ്രാമങ്ങളിൽ പുക കൊണ്ട് മൂടുകയും ചെയ്തിരുന്നു.ആയിരക്കണക്കിന് ആളുകളാണ് അഗ്നി പര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് നാടുവിട്ട് പോയത്. 1ഓളം ഗ്രാമങ്ങളെ അഗ്നിപര്‍വ്വത ചാരം മൂടി. വീടുകളും വാഹനങ്ങളുമെല്ലാം ചാരക്കൂമ്ബാരത്തിന് അടിയിലാണ്.

Related Articles

Latest Articles