Saturday, May 4, 2024
spot_img

കോട്ടയത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് കാൽപാദം വലിച്ചെറിഞ്ഞു; പ്രതികൾ പോലീസ് സ്റ്റേഷനിൽ നേരിട്ട് ചെന്ന് കീഴടങ്ങി

കോട്ടയം: കങ്ങഴയില്‍ നിരവധി ഗുണ്ടാ കേസുകളില്‍ ഉള്‍പ്പെട്ട മനീഷ് തമ്പാനെ(32) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കങ്ങഴ ഇടയപ്പാറ സ്വദേശിയാണ് ഇയാൾ. ഉച്ചയ്ക്ക് രണ്ടു മണിയോടെ കോട്ടയം കങ്ങഴയില്‍ റോഡരുകില്‍ വെട്ടിമാറ്റിയ നിലയില്‍ കാല്‍പ്പാദം കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍നിന്നു മനീഷിന്റെ മൃതദേഹവും കണ്ടെടുത്തത്.

യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം കാല്‍പ്പാദം മുറിച്ചുമാറ്റിയതാണെന്നു പോലിസ് പറഞ്ഞു.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മണിമല പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ജയേഷ്, സച്ചുചന്ദ്രന്‍ എന്നിവരാണ് കീഴടങ്ങിയത്.പൊലീസ് ഇവരെ ചോദ്യംചെയ്തുവരികയാണ്.

Related Articles

Latest Articles