Saturday, May 18, 2024
spot_img

3 ബിജെപി നേതാക്കളെയാണ് കൊന്നത്: പോപ്പുലർ ഫ്രണ്ടിന് പൊലീസിന്റെയും സര്‍ക്കാരിന്റെയും സഹായം; കെ സുരേന്ദ്രന്‍

കോഴിക്കോട്: ആലപ്പുഴയിൽ കൊല്ലപ്പെട്ട ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്ന് ബി.ജെ.പി. മൂന്ന് ബിജെപി നേതാക്കളെയാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ കൊലപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് കൊലപാതകങ്ങളെന്ന് കെ സുരേന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

എസ്.ഡി.പി.ഐ. നേതാവ് ഷാനിന്റെ കൊലപാതകത്തിൽ ആർഎസ്എസ്സിനോ ബിജെപിക്കോ പങ്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയില്‍ എസ്ഡിപിഐസിപിഎം സംഘര്‍ഷമാണ് നിലനിന്നിരുന്നത്. സംയമനം പാലിച്ചാണ് ബി.ജെ.പി. മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തര വകുപ്പിന്റെ പൂർണപരാജയമാണ് ആലപ്പുഴയിൽ മാസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങൾ വ്യക്തമാക്കുന്നത്. ഭീകരപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. സിപിഎമ്മിന്റെയും പൊലീസിന്റെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് ഇത്തരം അക്രമസംഭവങ്ങള്‍ നടത്താന്‍ ധൈര്യം ലഭിക്കുന്നത്. അക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊലയാളി സംഘത്തിനെതിരെ പൊലീസ് ഒന്നും ചെയ്യുന്നില്ല. ആലപ്പുഴയിൽ ബി.ജെ.പി. നേതാക്കളുടെ വീടുകളിൽ കയറിയിറങ്ങുകയാണ് പൊലീസ്. മുഖ്യമന്ത്രി പോപ്പുലർ ഫ്രണ്ടിനൊപ്പമാണ്. പോപ്പുലർ ഫ്രണ്ട് പൊതുവിപത്താണ്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം. ഇത്തരം കൊലപാതകങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

കൊലയ്ക്ക് കൊല എന്നതാണോ നിയമവാഴ്ചയുള്ള സംസ്ഥാനത്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കുന്ന ബുദ്ധി ആരുടേതെന്ന് പരിശോധിക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു. ആലപ്പുഴയിലെ കൊലപാതകം അപലപനീയമാണെന്നും വി മുരളീധരന്‍ പ്രതികരിച്ചു.

Related Articles

Latest Articles