Monday, October 19, 2026

‘ഇത്തിക്കരപ്പക്കി മാസ് ആണേൽ, രമണൻ മരണ മാസ് ആണ്’;സോഷ്യൽ മീഡിയയിൽ വൈറലായി നടൻ ഹരിശ്രീ അശോകന്റെ വർക്കൗട്ട് ചിത്രം; കയ്യടിച്ച് ആരാധകർ

മിക്ക ചലച്ചിത്ര താരങ്ങളും അവരുടെ അവരുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. പ്രേക്ഷകർ ഏറ്റെടുക്കുകയും വൈറലാക്കുകയും ഒക്കെ ചെയ്ത എത്രയോ ചിത്രങ്ങൾ. ഇപ്പോഴിതാ മലയാള സിനിമ നടൻ ഹരിശ്രീ അശോകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വർക്കൗട്ട് ചിത്രം വൈറലായിരിക്കുകയാണ്.

ജിമ്മിന്റെ ചുമരിൽ കാല് നീട്ടി വെച്ച് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഇത്തിക്കരപക്കിയെ അനുകരിക്കുന്ന വിധമുള്ള ചിത്രമാണിത്.ഈ പ്രായത്തിലും അസാധ്യ മെയ് വഴക്കം കാണിക്കുന്ന താരത്തിനെ അഭിനന്ദിക്കുന്നുമുണ്ട് നിരവധി ആരാധകർ.

ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി കായംകുളം കൊച്ചുണ്ണിയിലെത്തിയ മോഹൻലാൽ ഇത്തരത്തിൽ ഒറ്റക്കാൽ വലിയ മരക്കുറ്റിക്ക് മീതെ കയറ്റി വച്ച് നിൽക്കുന്ന രം​ഗമുണ്ട്. ‘ഇത്തിക്കരപ്പക്കി മാസ് ആണേൽ, രമണൻ മരണ മാസ് ആണ്’ എന്നാണ് ആരാധകർ ചിത്രത്തിന് നൽകുന്ന കമന്റ്.

അതേസമയം ടൊവിനോ തോമസ് നായകനായെത്തുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി, ദിലീപ്-നാദിർഷാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയവയാണ് ഹരിശ്രീ അശോകന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ.

Related Articles

Latest Articles