Monday, May 20, 2024
spot_img

ഷാജഹാൻ കൊലപാതകം; ആർ എസ് എസ്സിനെ ബോധപൂർവ്വം പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള ശ്രമം; സിപിഎം നേതാക്കൾ കലാപത്തിന് ശ്രമിക്കുന്നു എന്ന് ബിജെപി

പാലക്കാട് സി പി എം സജീവ പ്രവർത്തകനായ ഷാജഹാനെ പാർട്ടിക്കാർ തന്നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആർ എസ് എസ്സിനെ ബോധപൂർവ്വം പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി. കൊലപാതകത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും, സിപിഎമ്മിലെ ഗ്രൂപ്പ് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലം സിപിഎം പാർട്ടി ഗ്രാമമാണ്. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് മുറുകിയപ്പോൾ DYFI പ്രവർത്തകർ തന്നെ ഷാജഹാനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ സിപിഎം പ്രവർത്തകൻ പറഞ്ഞു. ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയ അനീഷും , ശബരീഷും കൂടെയുണ്ടായിരുന്ന മറ്റു പ്രതികളും സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ഇതിനോടകം തന്നെ പുറത്തു വന്നു.

ഷാജഹാനെ കൊലപ്പെടുത്തിയത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്നറിഞ്ഞിട്ടും ബിജെപിയ്‌ക്കും, സംഘ പരിവാറിനുമെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത് വഴി രാജ്യ സഭാംഗം എ എ റഹീം , ചിന്ത ജെറോം എന്നിവർ സംസ്ഥാനത്ത് കലാപ ശ്രമത്തിന് ആഹ്വനം ചെയ്യുകയാണെന്ന് ബിജെപി ആരോപിക്കുന്നു. .

ഷാജഹാന്റെ കൊലപാതകം സിപിഎം അറിവോടെയാണെന്നും ബോധപൂർവ്വം പാർട്ടി നേതാക്കളും രാജ്യ സഭാംഗമായ എ എ റഹീമും, കേരള യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമും നാട്ടിൽ കലാപം അഴിച്ചു വിടാനുള്ള ശ്രമമാണ് നടത്തുന്നത്. കേരള പോലീസ് പിണറായി വിജയന്റെ ആട്ടും തുപ്പും കേട്ട് പ്രവർത്തിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും ബിജെപി വ്യക്തമാക്കി.

Related Articles

Latest Articles