Monday, October 19, 2026

വിശ്വഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ലഖ്നൗ: ലഖ്നൗവില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട വിശ്വഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ഛന്റെ കൊലപാതകികള്‍ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപയാണ് പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ലഖ്നൗവിലെ ഹസ്രത് ഗഞ്ചില്‍ പ്രഭാത സവാരിക്കിടെയാണ് രഞ്ജിത്ത് ബച്ഛന് വെടിയേല്‍ക്കുന്നത്. ബൈക്കിലെത്തിയ അക്രമികള്‍ രഞ്ജിത്തിന്റെ തലയ്ക്കുനേരെ തുടരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. സിഡിആര്‍ഐ കെട്ടിടത്തിന് സമീപമാണ് രഞ്ജിത്ത് ബച്ഛനെ വെടിവച്ചത്.

Related Articles

Latest Articles