CRIME

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; പിന്നെ നടന്നത് ഞെട്ടിക്കുന്ന കഥ

കുവൈത്ത്: കുവൈത്തില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് മടങ്ങി. ഞായറാഴ്‍ച മെഹ്‍ബുലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഈജിപ്‍തുകാരനായ 46 വയസുകാരന്‍ ഫിലിപ്പൈനിയായ ഭാര്യയെയാണ് ശ്വാസം മുട്ടിച്ച് കൊന്നത്.

കൊലപാതകത്തിന് ശേഷം ഇയാൾ തന്റെ പതിനാറ് വയസുകാരനായ മകനെയും 17 വയസുകാരിയായ മകളെയും കൂട്ടി നാടുവിടുകയായിരുന്നു. ദമ്പതികളുടെ മറ്റൊരു മകനെ നഴ്‍സറിയിലാക്കുകയും ചെയ്‍തു. കുട്ടികളോടൊപ്പം യാത്ര ചെയ്യുകയായിരുന്നതിനാല്‍ അധികൃതര്‍ക്ക് സംശയം തോന്നാതെ തന്നെ ഇയാള്‍ക്ക് നാടുവിടാനുമായി. കുവൈത്തില്‍ നിന്ന് പോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

പ്രതി തന്നെയാണ് കൊലപാതക വിവരം പിന്നീട് മറ്റൊരു പ്രവാസിയെ വാട്സ്ആപ് മെസേജിലൂടെ അറിയിച്ചത്.
സന്ദേശം ലഭിച്ചയുടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരന്‍ ആഭ്യന്തര മന്ത്രാലത്തെ വിവരമറിയിച്ചു. കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച പാടുകളുണ്ടായിരുന്നു. മരണത്തിന് കാരണമായ യഥാര്‍ത്ഥ വസ്‍തുതകള്‍ കണ്ടെത്താന്‍ മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി മാറ്റി.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

18 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

22 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

2 days ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

2 days ago